കുവെെറ്റിൽ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

ബൂസ്റ്റർ ഡോസിനു പിന്നാലെ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതായി കുവെെറ്റ് ആരോഗ്യ മ​ന്ത്രാലയം. ആദ്യ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവർക്ക് മിശ്രിഫിലെ കുത്തിവെപ്പ് കേന്ദ്രത്തിലെത്തി രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എടുക്കാം.

12നും 50നും ഇടയിൽ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവർക്കും നാലാം ഡോസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. നിയമ പ്രകാരം നാലാം ഡോസ് നിർബന്ധമാക്കിയിട്ടില്ല.

രണ്ട്​ ഡോസും മൂന്നാമതായി ബൂസ്​റ്റർ ഡോസും ആണ്​ ഇതുവരെ നൽകിയിരുന്നത്​. രണ്ടാം ഡോസ്​ എടുത്ത്​ ആറുമാസം കഴിഞ്ഞവർ ബൂസ്​റ്റർ ഡോസ്​ എടുത്താലാണ്​ കുത്തിവെപ്പ്​ പൂർത്തിയാക്കിയതായി പരിഗണിക്കുന്നത്​.

സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രായമായവർക്കും ദീർഘകാല രോഗികൾക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാം ഡോസ് കൂടി നൽകാമെന്ന നിലപാടിലേക്ക് ബന്ധപ്പെട്ടവർ മാറിയത്.