ബലിപെരുന്നാള്‍: സൗദിയും യു.എ.ഇയും കുവൈറ്റും അവധി പ്രഖ്യാപിച്ചു

യു.എ.ഇയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് ബലിപെരുന്നാളിന്റെ ഭാഗമായി നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്‌സസാണ് ഇക്കാര്യം അറിയിച്ചത്.

പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണം.

Saudi gov

സൗദിയിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ചയാണ് പെരുന്നാള്‍ അവധി ലഭിക്കുക. ജൂലൈ 23-ലെ പ്രവൃത്തി ദിവസം കഴിയുന്നതോടെയാണ് അവധി ആരംഭിക്കുക. ഓഗസ്റ്റ് 9-ന് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി.

Saudi Arabia prepares hundreds of mosques for Eid Al-Adha prayer ...

കുവൈറ്റില്‍ ഈദ് അല്‍ അദ ബലി പെരുന്നാളിന് അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച്ച വരെ അവധി ആയിരിക്കുമെന്നും, ഓഗസ്റ്റ് നാല് ചെവ്വാഴ്ച്ച മുതല്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.