യു.എ.ഇയിൽ ഇന്ത്യൻ എംബസി സർവീസുകളുടെ പ്രവൃത്തിസമയത്തിൽ മാറ്റം

യുഎഇയിൽ ഇന്ത്യൻ എംബസികളുടെ  പ്രവൃത്തിസമയത്തിൽ മാറ്റം. അടുത്ത രണ്ട് ആഴ്ച്ചകളിലാണ് മാറ്റം. ഇന്ത്യൻ സോഷ്യൽ സെന്ററിൽ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 2 മുതൽ 5 വരെ നടന്നു വന്നിരുന്ന ഇന്ത്യൻ എംബസി സർവീസുകൾ അടുത്ത രണ്ട് ഞായറാഴ്ചകളിലായിരിക്കും പ്രവർത്തിക്കുക

(24/07/2022 , 31/07/2022) എന്നി തിയതികളിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 വരെ നടന്നു വന്നിരുന്ന  സർവീസുകൾ നടക്കുക

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ ആയിരിക്കും അടുത്ത രണ്ട് ആഴ്ച്ചകളിൽ പ്രവർത്തിക്കുന്നതെന്ന്  അധിക‍ൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.