ബലി പെരുന്നാള്‍; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്‌റിന്‍

ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍. മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 30 മുതല്‍ 2 വരെയാണ് അവധി.

പെരുന്നാള്‍ വാരാന്ത്യ അവധി ദിവസങ്ങളിലായതിനാല്‍ ഇതിന് പകരമായി ഓഗസ്റ്റ് മൂന്നിനും നാലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തില്‍ 6 ദിവസം അവധി ലഭിക്കും. ഒമാന്‍, യു.എ.ഇ, സൗദി, കൂവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Bahrain: Eid Al Adha Holidays Declared

ഒമാന്‍ ബലി പെരുന്നാളിന്റെ ഭാഗമായി അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെയാണ് അവധി ദിനങ്ങള്‍. യു.എ.ഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധി.

a24 news agency - Bahrain - Eid Al Adha atmosphere in Bahrain

സൗദിയിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ചയാണ് പെരുന്നാള്‍ അവധി. ജൂലൈ 23-ലെ പ്രവൃത്തി ദിവസം കഴിയുന്നതോടെ ആരംഭിച്ച അവധി ഓഗസ്റ്റ് 8 വരെ നീളും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി.

Bahrain: Eid Al Fitr Holidays Announced
കുവൈറ്റില്‍ ബലി പെരുന്നാളിന് അഞ്ചു ദിവസത്തെ പൊതുഅവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച്ച വരെയാണ് അവധി.