‘രമേഷ് പിഷാരടിയെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല, ദയവായി വസ്തുതാപരമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക…’; അൻസിബ ഹസൻ
നടൻ ടിനി ടോമുമായുള്ള വിഷയത്തിൽ അനുരഞ്ജനത്തിനായി മുൻകൈ എടുത്ത രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയതായി മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ പ്രതികരിച്ച് നടി അൻസിബ ഹസൻ. തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അൻസിബ ഹസൻ പറഞ്ഞു.
രമേഷ് പിഷാരടിയെ ഞാൻ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നും ഇത് പൂർണ്ണമായും വസ്‌തുതാവിരുദ്ധമാണെന്നും അൻസിബ ഹസൻ പറയുന്നു. വിഷയത്തിൽ, ശ്രീ. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം എന്നെ അറിയിക്കുക മാത്രമാണ് ശ്രീ. രമേഷ് പിഷാരടി ചെയ്തതെന്നും അൻസിബ ഹസൻ പറഞ്ഞു.
രമേഷ് പിഷാരടി ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും വിഷയത്തിൽ മാധ്യസ്ഥം വഹിക്കാൻ എടുത്ത ആത്മാർത്ഥമായ ശ്രമങ്ങളെ ഞാൻ പൂർണ്ണമായും മാനിക്കുന്നുവെന്ന് പറഞ്ഞ അൻസിബ അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല എന്നും കൂട്ടിച്ചേർത്തു. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അൻസിബ ഹസൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ. ടിനി ടോമുമായുള്ള വിഷയത്തിൽ അനുരഞ്ജനത്തിനായി ആത്മാർത്ഥമായി മുൻകൈ എടുത്ത ശ്രീ. രമേഷ് പിഷാരടിയെ ഞാൻ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് പൂർണ്ണമായും വസ്‌തുതാവിരുദ്ധമാണ്. പ്രസ്തുത വിഷയത്തിൽ, ശ്രീ. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം എന്നെ അറിയിക്കുക മാത്രമാണ് ശ്രീ. രമേഷ് പിഷാരടി ചെയ്തത്. അദ്ദേഹം ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തിൽ മാധ്യസ്ഥം വഹിക്കാൻ എടുത്ത ആത്മാർത്ഥമായ ശ്രമങ്ങളെ ഞാൻ പൂർണ്ണമായും മാനിക്കുന്നു. അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു