ഇന്ന് മെയ് മൂന്ന്; ലോക പത്ര സ്വാതന്ത്ര്യദിനം

ഇന്ന് മെയ് മൂന്ന് ലോക പത്ര സ്വാതന്ത്ര്യദിനം.അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1993ൽ യുഎൻ ജനറൽ അസംബ്ലിയാണു മേയ് 3 പത്രസ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്.ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ ദിനാചരണം നടത്തുന്നത്.

പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.ഇന്നും സമൂഹത്തിൽ മാധ്യമപ്രവർത്തനം ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്.ആ വെല്ലുവിളികളെ സധൈര്യം നേരിട്ട് മുന്നോട്ടുപോകുന്ന മാധ്യമപ്രവർത്തകരും ഏറെയുണ്ട്.
സത്യസന്ധമായ വാർത്തകളുമായി ജനങ്ങളോട്, സമൂഹത്തോട് സംവദിക്കുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും ഡിജി പബ്ബിന്റെ ആശംസകൾ