പതിനെട്ട് കോടിക്ക് ഓൺലൈൻ ലേലത്തിലൂടെ തന്റെ കന്യകാത്വം വിറ്റ് യുവതി. 18 കോടി രൂപയ്ക്കാണ് യുവതി തന്റെ കന്യകാത്വം വിറ്റത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ള 22 വയസുകാരിയായ ലോറ എന്ന വിദ്യാര്‍ത്ഥിനിയാണ് കന്യകാത്വം വിറ്റത്. ഹോളിവുഡ് താരത്തിനാണ് തൻ്റെ കന്യകാത്വം വിറ്റതെന്നും ലോറ പറയുന്നു.
2023 ഡിസംബറിൽ ‘സിൻഡ്രല്ല എസ്കോർട്‌സ്’ എന്ന ഏജൻസിയുമായി ഒപ്പുവച്ച കാരാറിലൂടെയാണ് ലോറ തൻ്റെ കന്യകാത്വം വിറ്റ് പണമുണ്ടാക്കിയത്. രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പടെ പ്രമുഖര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് ലേലം ഉറപ്പിച്ച് ലോറയുടെ കന്യകാത്വം സ്വന്തമാക്കിയത് ഒരു ഹോളിവുഡ് താരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഈ നിമിഷം വരെയും അതിൻ്റെ പേരിൽ യാതൊരു ഖേദവും തോന്നിയിട്ടില്ലെന്നും ലോറ പറഞ്ഞു. കന്യകാത്വം വിറ്റ് 1.6 മില്യൺ പൗണ്ട് സമ്പാദിച്ച താൻ ആ പണം കൊണ്ട് നിരവധി സ്വപ്‌നങ്ങൾ നേടിയെടുത്തെന്നും ലോറ പറയുന്നു. കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപ് തൻ്റെ കന്യകാത്വം വാങ്ങാൻ തയ്യാറായി വന്ന പ്രമുഖരെ ലോറ കണ്ടിരുന്നു.