കൊറോണ: യൂറോപ്പില്‍ നിന്നുള്ള യാത്രാസര്‍വീസുകള്‍ വിലക്കി അമേരിക്ക

യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകളും യുഎസ് 30 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേ സമയം യു.കെയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങള്‍ക്ക് വായ്പാസൗകര്യങ്ങളും നികുതി ഇളവുകളും കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി.