വിമാനവാഹിനി കപ്പലിലേക്ക് പറന്നിറങ്ങുന്നതിനിടെ പോര്‍വിമാനം ചെങ്കടലില്‍ പതിച്ചു. നഷ്ടപ്പെട്ട ജെറ്റ് വീണ്ടെടുക്കാന്‍ നാവികസേനയുടെ മുങ്ങിക്കപ്പലുകള്‍ തിരച്ചില്‍ ആരംഭിച്ചു.
അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ ഹാരി എസ് ട്രൂമാനിലേക്ക് പറന്നിറങ്ങുന്നതിനിടെയാണ് പോര്‍വിമാനം തെന്നി കടലിലേക്ക് വീണത്.
ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എഫ്-എ18ഇ സൂപ്പര്‍ ഹോര്‍ണറ്റ് വിമാനത്തിനാണ് അപകടത്തില്‍പ്പെട്ടത്. 592 കോടി രൂപ വിലവരുന്നതാണ് വിമാനം. ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എഫ്-എ18ഇ സൂപ്പര്‍ ഹോര്‍ണറ്റ് വിമാനത്തില്‍ പൈലറ്റിന് മാത്രമാണ് സീറ്റുള്ളത്. 1092 അടി നീളവും 257 അടി വീതിയുമുള്ള യുഎസ് ഹാരി എസ് ട്രൂമാന്‍ 90 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ
കപ്പലിന്റെ ഉപരിതലത്തില്‍നിന്ന് തെന്നിനീങ്ങുകയായിരുന്നു.
വിമാനം കടലില്‍ മുങ്ങിപ്പോയെന്ന് യുഎസ് നാവികസേന അറിയിച്ചു. അതിനകം പുറത്തുചാടിയ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പൈലറ്റ് സീറ്റില്‍ ഇരിക്കുമ്പോഴാണ് സംഭവം എന്നാണ് വ്യക്തമാവുന്നത്. കപ്പലിന്റെ ഹാംഗര്‍ ബേയ്ക്കുള്ളിലേക്ക് നീക്കുന്നതിനിടെ ടോവിംഗ് ക്രൂവിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. 28 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ് ട്രൂ മാന്‍.
യെമനിലെ ഹൂതികളെ നേരിടാനാണ് ഈ വിമാനവാഹിനി കപ്പലില്‍ ചെങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ളത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന വക്താവ് വ്യക്തമാക്കി.
ട്രൂമാന്‍ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ വിന്യസിക്കപ്പെട്ടിരുന്ന കപ്പലാണ്. അപകടം നടക്കുമ്പോള്‍നടക്കുമ്പോള്‍ അവര്‍ ചെങ്കടലിലായിരുന്നു.
Read more
ഹൂത്തികളുടെ ആക്രമണങ്ങളെ ചെറുക്കാനാണ് ട്രൂമാന്‍ ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്നത്. ഫെബ്രുവരിയില്‍ ഈജിപ്തിനടുത്ത് ഒരു വ്യാപാര കപ്പലുമായി ട്രൂമാന്‍ കൂട്ടിയിടിച്ചിരുന്നു. ട്രൂമാനില്‍ നിന്നുള്ള മറ്റൊരു എഫ്/എ-18 കപ്പലും ഡിസംബറില്‍ ചെങ്കടലില്‍ യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് എന്ന ക്രൂയിസര്‍ ‘തെറ്റായി വെടിവച്ചു’ വീഴ്ത്തിയിരുന്നു.അന്നു രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.