ഉക്രൈനില്‍ ആക്രമണം നടത്തുന്നതിനിടെ തുര്‍ക്കി പ്രതികാരം തീര്‍ത്തു; റഷ്യയ്ക്കേറ്റത് കനത്ത പ്രഹരം; വീഡിയോ

ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശശ്രമങ്ങള്‍ക്കിടെ റഷ്യന്‍ സേനയ്ക്കെതിരെ തുര്‍ക്കി സായുധ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ഉക്രൈന്‍ സൈന്യമാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

തുര്‍ക്കി നിര്‍മ്മിത ബയ്റക്തര്‍ ടിബി2 ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ ഏരിയല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉക്രൈന്‍ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

തെക്കന്‍ ഉക്രൈനിലെ  ചേര്‍നോബയിവ്ക, കെര്‍സണ്‍ മേഖലയിലാണ് ബയ്റക്തര്‍ ടിബി2 റഷ്യയ്ക്കെതിരെ ആക്രമണം നടത്തിയത്. 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ട സിറിയയിലെ റഷ്യന്‍ ബെയ്ലൂണ്‍ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് റഷ്യയ്ക്കെതിരെ പോരാടിയ തുര്‍ക്കി ഡ്രോണിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നത് ശ്രദ്ധേയമാണെന്നാണ് വിസെഗ്രാഡ് 24 എന്ന വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

‘പ്രതികാരം’ എന്നായിരുന്നു സംഭവത്തെകുറിച്ച് ഉക്രൈനിലെ തുര്‍ക്കി എംബസി പ്രതികരിച്ചത്. ദൈവീക നീതി എന്നൊന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.