കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി യു.കെ; ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

ഇന്ത്യക്കാരുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിന്‌ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തുമെന്ന് യു.കെ തിങ്കളാഴ്ച പറഞ്ഞു. പുതിയ ബ്രിട്ടീഷ് യാത്രാ നിയമങ്ങൾ വിമർശനങ്ങൾ നേരിടുന്നതിനിടെയാണിത്.

യുണൈറ്റഡ് കിംഗ്ഡം പ്രഖ്യാപിച്ച കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉണ്ടായ ആശങ്കകൾക്കിടയിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഒരു വക്താവിന്റെ പ്രസ്താവന.

പുതിയ നിയമങ്ങൾ അനുസരിച്ച്, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് വാക്സിനേഷൻ നൽകാത്തതായി കണക്കാക്കുകയും 10 ദിവസത്തേക്ക് സ്വയം ക്വാറന്റൈനിൽ പോകുകയും വേണം.

ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങളെ കുറിച്ചുള്ള ഇന്ത്യയിലെ ആശങ്കകളെ കുറിച്ച് ചോദിച്ചപ്പോൾ, ഈ വിഷയത്തിൽ യു.കെ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും അന്താരാഷ്ട്ര യാത്ര വീണ്ടും തുറക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.

Read more

യു.കെയിൽ അംഗീകരിച്ച വാക്സിനുകൾ നൽകുന്ന രാജ്യങ്ങളുടെ വിപുലീകരിച്ച പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ല. എസ്ഐഐ നിർമ്മിച്ച ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ കോവിഷീൽഡ് ഉപയോഗിച്ച് വാക്സിനേഷൻ ചെയ്ത ഇന്ത്യക്കാർ നിർബന്ധിത പിസിആർ പരിശോധനകളും സ്വയം ക്വാറന്റൈനും നടത്തേണ്ടതുണ്ട്.