ഇറാന് വീണ്ടും ഭീഷണിയുമായി ട്രംപ്. ആക്രമണം രൂക്ഷമാക്കിയാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന മുന്നറിയിപ്പാണ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ചത്. തങ്ങൾക്ക് ഇറാന്റെ വൈദ്യുതിശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയുമെന്നും എന്നാലത് അവർക്ക് പുനർനിർമിക്കണമെങ്കിൽ 25 വർഷം വേണ്ടിവരുമെന്നും അത് ചെയ്യാതിരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് ട്രംപിന്റെ ഭീഷണി.
ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ആക്രമണം നടത്തിയാൽ മേഖലയാകെ അരമണിക്കൂറിനകം ഇരുട്ടിലാകുമെന്നും ഈ നേരം സുരക്ഷ തേടി അമേരിക്കൻ സൈനികർ ഓടേണ്ടിവരുമെന്നും ഈസമയം അവരെ വേട്ടയാടുമെന്നും ലാരിജാനി പറഞ്ഞു.
Read more
‘ഇറാന്റെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനകം തകർക്കാൻ കഴിയുമെന്നും എന്നാലത് ചെയ്തിട്ടില്ലെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. ‘അവർ അങ്ങനെ ചെയ്താൽ അരമണിക്കൂറിനുള്ളിൽ മുഴുവൻ മേഖലയും ഇരുട്ടിലാകും. സുരക്ഷയ്ക്കായി ഓടുന്ന സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം’ എന്നാണ് ലാരിജാനിയുടെ പ്രതികരണം.







