ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 15 മരണം; നിരവധിപ്പേർക്ക് പരിക്ക്,

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേർ മരിച്ചു. നൂറിലറെ പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്തുവരുന്നവിവരം.‌ ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചാണ് അപകടം നടന്നത്. ധാക്കയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ വടക്കുകിഴക്കന്‍ നഗരമായ ഭൈരാബിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്.

Read more

പലരുടെയും പരിക്ക് ​ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. കൂട്ടിയിടിയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റുകയും ചെയ്തു.15 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ബം​ഗ്ലാദേശ് റെയിൽവേ അധികൃതർ പറ‍ഞ്ഞു.