ഇറാനെതിരെയുള്ള യുദ്ധം അവസാനിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇറാനെ ശക്തമായി തിരിച്ചടിക്കാൻ ഇസ്രായേൽ. ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്നും ചരിത്രപരമായ നേട്ടങ്ങൾ തങ്ങൾക്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഇറാനും സഖ്യകക്ഷികളും, ഹമാസും ഹിസ്ബുള്ളയും ഇറാഖ് – സിറിയ – യെമൻ എന്നിവിടങ്ങളെ സഖ്യകക്ഷികളുമായി ചേർന്ന് ഇസ്രയേലിനെ വളയാനാണ് ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.

Read more

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാൻ ഇപ്പോൾ നിലനിൽപ്പിനായി പോരാടുകയാണ്. ഇറാൻ ഇസ്രയേലിനെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ അവരെ ശ്വാസം മുട്ടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.