'സ്റ്റോപ്പ് പുടിന്‍' മുദ്രാവാക്യവുമായി റഷ്യന്‍ ജനത തെരുവില്‍, അറസ്റ്റിലായവരുടെ എണ്ണം 5250 ആയി

റഷ്യന്‍ അധിനിവേശത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. റഷ്യയില്‍ ഉക്രൈനായി പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിനിടെ റഷ്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 5250 ആയി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പ്രതിഷേധം തുടരുകയാണ്

ജര്‍മന്‍ തലസ്ഥാനം ബെര്‍ലിനില്‍ സ്റ്റോപ്പ് പുടിന്‍ പ്രതിഷേധമുയര്‍ന്നു. അഞ്ച് ലക്ഷത്തോളം പേരാണ് യുക്രൈന് വേണ്ടി ശബ്ദമുയര്‍ത്തിയത്. തുര്‍ക്കിയിലും പ്രതിഷേധമുണ്ട്. ഇസ്താന്‍ബുളില്‍ അണിനിരന്നത് നിരവധി പേര്‍. ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഇന്നലെയുണ്ടായത് റഷ്യക്കെതിരെയുള്ള വലിയ ഒത്തുകൂടലാണ്.

ആഫ്രിക്കന്‍ തലസ്ഥാനമായ കേപ് ടൗണില്‍ പ്രതിഷേധിച്ചവരധികവും റഷ്യക്കാര്‍ തന്നെയാണ്. റഷ്യന്‍സ് സ്റ്റാന്‍ഡ്‌സ് വിത്ത് ഉക്രൈന്‍ എന്ന ബാനറുമേന്തിയായിരുന്നു പ്രതിഷേധം.