സുമിയിലെ ജനവാസ മേഖലയില്‍ റഷ്യന്‍ ആക്രമണം; കുട്ടികൾ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ അധിനിവേശം ശക്തമായി തുടരുമ്പോള്‍ ഉക്രൈനിലെ സുമിയില്‍ റഷ്യന്‍ വ്യോമാക്രണത്തില്‍ ഒമ്പത് മരണം. തലസ്ഥാനമായ കീവില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള സുമിയിലെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഒമ്പത് മരിച്ചത്. അതേ സമയം ഉക്രൈനിലെ അഞ്ച് മേഖലകളില്‍ റഷ്യ ഇന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. കീവ്, ചെര്‍ണിവ്, സുമി, മരിയുപോള്‍ എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ സമയം പത്തുമണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും തുടര്‍ന്ന് മാനുഷിക ഇടനാഴിയിലൂടെ ആളുകള്‍ക്ക് രക്ഷപ്പെടാമെന്നും റഷ്യയുടെ യു എന്‍ അംബാസഡര്‍ അറിയിച്ചിരുന്നു.

Read more

റഷ്യയും ഉക്രൈനും തമ്മിലുള്ള നാലാം മധ്യസ്ഥ ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉക്രൈന്‍ റഷ്യ യുദ്ധം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.