യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടു.
ഇസ്രയേലും അമേരിക്കയും ഇറാനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഉന്നത നേതൃത്വത്തിലുള്ള നേതാക്കൻമാരെ ഉൾപ്പെടെയാണ് ഇറാന് നഷ്ടമായത്. ഖമനെയിക്കൊപ്പം സൈനിക, പ്രതിരോധ മേധാവിമാരടക്കം ഉന്നത നേതൃനിരയിലെ 40 പേർ കൊല്ലപ്പെട്ടു.
Read more
ഖമനെയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.







