20 വർഷമായി കോമയിൽ ആയിരുന്ന സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 2005 ലുണ്ടായ വാഹനാപകടത്തിൽ തലാലിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേൽക്കുകയും തുടർന്ന് കോമയിലാകുകയുമായിരുന്നു.
യുകെയിലെ സൈനിക കോളേജിൽ പഠിക്കുന്ന സമയത്താണ് അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അപകടത്തിൽ പെടുന്നത്. അബോധാവസ്‌ഥയിലായ രാജകുമാരനെ റിയാദിലെ കിംഗ് അബ്‌ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. 20 വർഷമായി വെന്റിലേറ്ററിന്റെ സഹായയത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
Read more
ആധുനിക സൗദി അറേബ്യയുടെ സ്‌ഥാപകനായ അബ്‌ദുൽ അസീസ് രാജാവിൻ്റെ ചെറുമകനാണ് പ്രിൻസ് അൽ-വലീദ്. അദ്ദേഹത്തിൻ്റെ മുത്തച്‌ഛൻ പ്രിൻസ് തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, രാജാവ് അബ്ദുൽ അസീസിൻറെ മക്കളിൽ ഒരാളായിരുന്നു. നിലവിലെ രാജാവ് സൽമാൻ രാജാവ് അദ്ദേഹത്തിൻ്റെ മുതുമുത്തച്ഛനാണ്.