അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഉക്രെയ്ൻ പ്രസിഡന്റ്

കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ അനുകൂല വിഘടനവാദികളും ഉക്രേനിയൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ അടിയന്തര വെടിനിർത്തലിന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ഞായറാഴ്ച ആഹ്വാനം ചെയ്തു.

റഷ്യ, ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ-ഓപ്പറേഷൻ ഇൻ യൂറോപ്പ് (OSCE) എന്നിവയ്‌ക്കൊപ്പം ഉക്രെയ്‌ൻ പങ്കെടുക്കുന്ന ട്രൈലാറ്ററൽ കോൺടാക്‌റ്റ് ഗ്രൂപ്പിനുള്ളിലെ സമാധാന ചർച്ചകളെ ഉക്രെയ്‌ൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read more

“സമാധാന പ്രക്രിയ തീവ്രമാക്കുന്നതിന് വേണ്ടി ഞങ്ങൾ നിലകൊള്ളുന്നു. ട്രൈലാറ്ററൽ കോൺടാക്‌റ്റ് ഗ്രൂപ്പ് ഉടനടി വിളിച്ചുകൂട്ടുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു,” സെലെൻസ്കി ട്വിറ്ററിൽ പറഞ്ഞു.