അമേരിക്കയുമായുള്ള സമാധാന ധാരണകൾക്ക് പിന്നാലെ ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി. മൂന്ന് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകളാണ് നിലവിൽ എത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്ഥിരീകരിച്ചു.
Read more
അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ കരാറിൽ വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും നേരിട്ട് ഔദ്യോഗികമായി ഒപ്പുവെക്കും. എന്നാൽ, ഇത് അന്തിമ സമാധാന കരാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിലെ അവ്യക്തത, ഇറാന്റെ യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, ഉപരോധങ്ങൾ പിൻവലിക്കുന്ന രീതി എന്നിവയിൽ പൂർണ്ണ സമവായത്തിൽ എത്തിയിട്ടില്ലാത്തതിനാൽ വരും ദിവസങ്ങളിൽ തുടർചർച്ചകൾ നടക്കും.







