പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലകപ്പെട്ട് പാകിസ്ഥാൻ: ഇന്ത്യയ്ക്ക് പിന്നാലെ ആക്രമണവുമായി ബിഎൽഎ, രാജ്യവ്യാപക പ്രക്ഷോഭവുമായി ഇമ്രാൻ അനുകൂലികൾ, അഫ്ഗാൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റം

ആക്രമണങ്ങളുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ട് പാകിസ്ഥാൻ. ഇന്ത്യയുടെ പ്രത്യാക്രമണം കനത്ത പ്രഹരമാണ് പാകിസ്ഥാനേൽപ്പിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ അസ്ഥിരത മുതലെടുത്ത് ബലൂചിസ്ഥാൻ വിഘടനവാദികളായ ബിഎൽഎയും ആക്രമണം കടുപ്പിച്ചു. തൊട്ടുപിന്നാലെയാണ് ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു. കൂടാതെ അഫ്ഗാൻ അതിർത്തിയിലെ അസ്വസ്ഥതകളും പാക്കിസ്ഥാന് വെല്ലുവിളിയാകുന്നുണ്ട്.

ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂറിന്’ പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ ഷെഹ്ബാസ് ഷെരീഫ് ഒളിത്താവളത്തിലേക്ക് മാറിയിരിക്കുകയാണ്. പെഹൽഗാം ആക്രമണത്തിന് ഉൾപ്പെടെ പിന്തുണ നൽകിയെന്ന ആരോപണം നേരിടുന്ന സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ എവിടെയാണെന്ന് ആർക്കും അറിവില്ല.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നടത്തിയ ആക്രമണങ്ങളിൽ 14 സൈനികരെയാണ് വധിച്ചത്.  ബിഎല്‍എ) ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തു. ബോളൻ, കെച്ച് മേഖലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അഫ്​ഗാനിൽ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറ്റമുണ്ടാകുന്നതും താലിബാന്റെ ഭീകരവാദവും പാകിസ്ഥാന് തലവേ​ദനയാണ്. കഴിഞ്ഞയാഴ്ച ഏറ്റവും വലിയ സൈനിക നടപടിയാണ് അഫ്​ഗാൻ അതിർത്തിയിൽ പാക് സൈന്യം നടത്തിയത്. ഇതിനിടെയാണ് പാകിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് പാർട്ടി (പിടിഐ) നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻറെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങിയത്.

Read more

ലാഹോറിലാണ് ജനങ്ങൾ ഇമ്രാൻ ഖാൻറ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പാകിസ്ഥാനെ രക്ഷിക്കാൻ ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവർത്തകരുടെ ആവശ്യം. ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യ സേന മിസൈൽ വർഷിക്കുന്നതിനിടെയാണ് പിടിഐ പ്രവർത്തകർ ഇമ്രാൻറെ മോചനം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിരുന്നു.