വ്യാപാര തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കുന്നില്ലെന്ന് ചൈന. ബ്രിക്സ് രാജ്യങ്ങളുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് യുഎസ് 10 ശതമാനം അധിക നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് നിലപാട് വ്യക്തമാക്കുകയായിരുന്നു.
പ്രൊട്ടക്ഷനിസത്തിലൂടെ ഒരു വഴിയും തുറക്കുന്നില്ലെന്നും മാവോ നിങ് പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദം ചെലുത്തലിന്റെ ഭാഗമായി തീരുവകളെ ഉപയോഗിക്കുന്ന രീതിയെ മാവോ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. തീരുവ ചുമത്തല്‍ ആര്‍ക്കും നേട്ടമുണ്ടാക്കില്ലെന്നാണ് ചൈനയുടെ വാദം.
Read more
ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് സഖ്യംചേരുന്ന ഏതൊരു രാജ്യത്തിനുമേലും പത്തുശതമാനം അധികം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്‍ന്റെ വാക്കുകള്‍. യുഎസ് നയത്തില്‍ നിന്ന് ആര്‍ക്കും പ്രത്യേക പരിഗണന ലഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.







