മെലോനിക്ക് 'മെലഡി' സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ ട്രെൻഡായി 'മെലോഡി' ഹാഷ്ടാഗ്

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മെലഡി മിഠായി സമ്മാനിക്കുന്ന വീഡിയോ വൈറലാകുന്നു. ഇറ്റലി സന്ദർശിക്കുന്ന മോദി മെലോനിക്ക് ഒരു പായ്ക്കറ്റ് പാർ‌ലെ മെലഡി ടോഫീസാണ് മോദി സമ്മാനിച്ചത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

‘പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ, വളരെ നല്ല ടോഫി’ എന്ന് മെലോനി വീഡിയോയിൽ പറയുന്നതും ഇതിന് പിന്നാലെ ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ, മീമുകൾ, എഡിറ്റ് ചെയ്ത ക്ലിപ്പിംഗുകൾ എന്നിവയും എക്‌സിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞിരിക്കുകയാണ്.

Read more

2023 ൽ ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സെൽഫി “Good friends at COP28 #Melodi.” എന്ന തലക്കെട്ടോടെ മെലോനി പങ്കുവെച്ച പോസ്റ്റ് ഓൺലൈനിൽ ഒരു മീം ഫെസ്റ്റിന് തന്നെ തുടക്കമിട്ടിരുന്നു.