അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. ആറ് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ടെന്നീസിയിലെ ചെറുപട്ടണമായ അര്‍കബുത്ലയിലാണ് വെടിവയ്പ്പ് നടന്നത്. 300 പേര്‍ മാത്രം താമസിക്കന്ന ഈ ചെറുപട്ടണത്തിലെ വെടിവയ്പ്പില്‍ നടുങ്ങി നില്‍ക്കുകയാണ് അമേരിക്ക.

ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അക്രമിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.