പാകിസ്ഥാനുളള ധനസഹായം യു.എസ് വീണ്ടും വെട്ടിക്കുറച്ചു

പാകിസ്ഥാന് യു.എസ് നല്‍കികൊണ്ടിരുന്ന ധനസഹായം യു.എസ് വെട്ടിക്കുറച്ചു. ഇതോടെ 440 മില്യണ്‍ ഡോളറിന്റെ സഹായം 4.1 ബില്യണ്‍ ഡോളറായി ചുരുങ്ങി. പാകിസ്ഥാനുമായി 2010ല്‍ ഉണ്ടാക്കിയ പി.ഇ.പി.എ കരാര്‍ പ്രകാരമാണ് യു.എസ് സാമ്പത്തിക സഹായം നല്‍കിയിരുന്നത്.ഇംറാന്‍ ഖാന്‍ യു.എസ് സന്ദര്‍ശനം നടത്താനിരിക്കെയാണ് പുതിയ തീരുമാനം .

പാകിസ്ഥാന്‍, തീവ്രവാദത്തെ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ കൊല്ലവും യു.എസ് പാകിസഥാന് കൊടുത്തുകൊണ്ടിരുന്ന ധനസഹായം വെട്ടിക്കുറച്ചിരുന്നു. 300 മില്യണ്‍ ഡോളറിന്റെ സഹായമാണ് യു.എസ് വെട്ടിച്ചുരുക്കിയത്.