യുഎസ്സും ഇസ്രയേലും ആക്രമണം തുടരുന്നതിനിടെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലും ആക്രമണം നടത്തിയ ഇറാൻ സൈപ്രസിലും ആക്രമണം നടത്തിയതായാണ് വിവരം. സൈപ്രസിലെ യുകെ സൈനിക താവളം ലക്ഷ്യമിട്ടാണ് മിസൈലുകൾ പ്രയോഗിച്ചതെന്നാണ് റിപ്പോർട്ട്.
രണ്ട് മിസൈലുകളാണ് സൈനികതാവളം സ്ഥിതി ചെയ്യുന്ന സൈപ്രസ് ലക്ഷ്യമാക്കി പ്രയോഗിച്ചതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. യുഎസ്സും ഇസ്രയേലും സംയുക്തമായ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒപ്പം ചേരുന്നതായി ബ്രിട്ടൻ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സംഭവം.
ഇത് ഗൗരവമേറിയതും വഷളായിക്കൊണ്ടിരിക്കുന്നതുമായ സാഹചര്യമാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഇറാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നുണ്ടെന്നും ആണവവായുധ പദ്ധതി വികസിപ്പിക്കുന്ന രീതി കണ്ടിട്ടുള്ള ആർക്കും ഈ ഭരണകൂടത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും അത് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും സംശയമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







