അമേരിക്കയുടെ ഒരു യുദ്ധവിമാനം കൂടി വെടിവെച്ച് വീഴ്ത്തി ഇറാൻ. ഹോർമുസ് കടലിടുക്കിനു മുകളിൽ വെച്ചാണ് സംഭവം. എ-10 വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന് അറിയിച്ചു. അമേരിക്കയുടെ എഫ്-15 വിമാനവും ഇറാന് തകര്‍ത്തിരുന്നു. എഫ്-15ലെ ഒരു സൈനികനെ രക്ഷിച്ചുവെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.
Read more
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ആവശ്യം ഇറാന് നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് വെടിനിര്‍ത്തല്‍ നിരസിച്ച വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. 48 മണിക്കൂര്‍ വെടിനിര്‍ത്തലിനായിരുന്നു അമേരിക്ക ഇറാനെ സമീപിച്ചത്. മറ്റൊരു രാജ്യം മുഖേനയാണ് വെടിനിര്‍ത്തലിന് അമേരിക്ക സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടില്ല.







