ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ വംശീയാധിക്ഷേപം നടത്തി യുവാവ്. യുകെയിലെ ട്രെയിനിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാവ് ഇന്ത്യൻ വംശജയായ യുവതിയെ അധിക്ഷേപിച്ച് ചില പരാമർശങ്ങൾ നടത്തുന്ന വീഡിയോ ആണ് ഇപ്പോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ വലിയ ജനരോക്ഷമാണ് ഉയരുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വലിയ രോഷമാണ് ഇയാൾക്കെതിരെ ഉയരുന്നത്. ‘ഇന്ത്യക്കാർ ഇംഗ്ലണ്ടിനുള്ളതാണ്, ഇന്ത്യയെ ഞങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകിയതാണ്’ എന്നൊക്കെയാണ് ഇയാൾ സ്ത്രീയോട് പറയുന്നത്. ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഒരാളുടെ മകൾക്ക് നേരെയാണ് ഇയാൾ വംശീയാധിക്ഷേപം നടത്തിയത്. നിറയെ ആളുകളുള്ള ട്രെയിനിൽ വച്ചാണ് ഇയാൾ സ്ത്രീക്ക് നേരെ ബഹളം വയ്ക്കുന്നത്. ട്രെയിനിൽ മറ്റ് യാത്രക്കാരെയും കാണാം.
View this post on Instagram
ഗബ്രിയേൽ ഫോർസിത്ത് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ, ആ വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇന്ത്യൻ വംശജയായ സ്ത്രീയെ അധിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ ഇയാൾ മൊബൈൽ ഫോണിൽ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നതും കാണാം.