വംശീയ അധിക്ഷേപമുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജിവച്ച തന്റെ പുതുതായി രൂപീകരിച്ച ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിലെ (ഡോഗ്) ജീവനക്കാരനെ വീണ്ടും നിയമിക്കുമെന്ന് എലോൺ മസ്‌ക് പറഞ്ഞു. “അദ്ദേഹത്തെ തിരികെ കൊണ്ടുവരും,” മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. “തെറ്റ് ചെയ്യുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നത് ദൈവികമാണ്.”
ഇന്ത്യക്കെതിരെയുൾപ്പെടെയുള്ള വംശീയ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി സൃഷ്ടിച്ച ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിലെ (DOGE) ഒരു പ്രധാന ജീവനക്കാരൻ വ്യാഴാഴ്ച രാജിവച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എലോൺ മസ്‌ക് നേതൃത്വം നൽകുന്ന സ്ഥാപനത്തിലെ ഒരു പ്രധാന ജീവനക്കാരനാണ് വ്യാഴാഴ്ച രാജിവച്ചത്.
Read more
ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുമായുള്ള ബന്ധത്തെക്കുറിച്ച് വാൾ സ്ട്രീറ്റ് ജേണൽ വൈറ്റ് ഹൗസിനോട് ചോദിച്ചതിനെത്തുടർന്ന്, ഫെഡറൽ ചെലവുകൾ പരിശോധിക്കാൻ DOGE നിയോഗിച്ച 25 കാരനായ മാർക്കോ എലസ് ആണ് രാജിവെച്ച ഉദ്യോഗസ്ഥൻ.