ഇന്ത്യ 2025ല്‍ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും: സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്

2025ല്‍ ഇന്ത്യ അഞ്ചാമത്തെയും 2030ല്‍ ലോകത്തെ മൂന്നാമത്തെയും സാമ്പത്തികമായി ശക്തിയായി മാറുമെന്ന് പഠനം. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇനിയുള്ള പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്ത് വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തി ആകും. 2028ല്‍ ചൈന അമേരിയ്ക്കന്‍ സമ്പത്ത് ഘടനയെ മറികടക്കും എന്നും വേള്‍ഡ് എക്കോണമിക്ക് ലീഗ് ടെബിള്‍ വിലയിരുത്തി.

അന്താരാഷ്ട്ര കോവിഡ് സാഹചര്യങ്ങളെ കൂടി വിലയിരുത്തിയാണ് ഇത്തവണത്തെ വേള്‍ഡ് എക്കണോമിക് ലീഗ് ടേബിള്‍ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് തയാറാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ സ്ഥിതി വിവരം അനുഅസരിച്ച് ചൈനയുടെയും ഇന്ത്യയുടെയും ധനശൈലി കോവിഡ് പ്രതിസന്ധിയെ മറികടക്കും എന്ന് പ്രവചിച്ചു.

ഇംഗ്ലണ്ടിനെ പിന്തള്ളിയാകും ഇന്ത്യ അഞ്ചാമത് എത്തുന്നത്. ജിഡിപിയിലെ ഇടിവ് അടക്കം ഇന്ത്യയ്ക്ക് 2021ല്‍ മറികടക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ ഇന്ത്യയുടെ പ്രകടനം കോവിഡ് കാലത്തും അന്താരാഷ്ട്ര ശരാശരിയെക്കാള്‍ ബഹുദൂരം മുന്നിലാണ്.

കാര്‍ഷിക മേഖലയില്‍ ഇന്ത്യ ഉണ്ടാക്കുന്ന നേട്ടം വലിയ വികസന വിഭവമായി ഇന്ത്യയ്ക്ക് മാറും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വ്യാവസായിക, വാണിജ്യ, നിര്‍മാണ, തൊഴില്‍, കയറ്റുമതി മേഖലയില്‍ കാര്യമായ പുരോഗതി 2022 ആദ്യത്തോടെ ഉണ്ടാകും. 2023, 2024 വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ സാമ്പത്തിക നേട്ടമാകും ഇന്ത്യ നേടുക.

ഇംഗ്ലണ്ടിനെ 2025ല്‍ പിന്‍തള്ളി ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ജിവിത നിലവരത്തിലും ഇന്ത്യയില്‍ വലിയ മാറ്റം 2024ഓടെ ഉണ്ടാകും എന്നും സ്ഥിതിവിവരം വ്യക്തമാക്കുന്നു. 2027ല്‍ ജര്‍മനിയെയും 2030ല്‍ ജപ്പാനെയും ഇന്ത്യ മറികടക്കും.

2021ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 9 ശതമാനം വരെ വളര്‍ച്ച നേടും എന്നും വേള്‍ഡ് എക്കണോമിക് ലീഗ് ടേബിളില്‍ വ്യക്തമാക്കി. ചൈന 202 ല്‍ അമേരിയ്ക്കയുടെ സമ്പത്ത് ഘടനയെ മറികടക്കും എന്ന് ഇത്തവണത്തെ വേള്‍ഡ് എക്കണോമിക് ലീഗ് ടേബിള്‍ പ്രവചിച്ചു