ഈസ്റ്റര്‍ ദിനത്തിലെ കൂട്ടകുരുതി; ഐ എസ് തീവ്രവാദകള്‍ പലരും വിദ്യാസമ്പന്നരെന്ന് ശ്രീലങ്കന്‍ മന്ത്രി,'അക്രമത്തിന് പിന്നില്‍ മുസ്ലീം മതം മാത്രം മതിയെന്ന് കരുതുന്നവര്‍'

ഇസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പരകളിലൂടെ 350 പേരെ കൊലപ്പെടുത്തിയ ഐ എസ് തീവ്രവാദകളിലധികവും മി്കച്ച വിദ്യാഭ്യാസം സിദ്ധിച്ചവരെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി. ശ്രീലങ്കയില്‍ ഇസ്ലാം മതം മാത്രമെ പാടുള്ളു എന്ന് ചിന്തിക്കുന്നവരാണവര്‍. മികച്ച വിദ്യാഭ്യാസം സിദ്ധിച്ചവരാണ് ആത്മഹത്യ സ്‌ക്വാഡിലുണ്ടായിരുന്നവര്‍. ഭീകരവാദികളില്‍ ഒരാള്‍ നിയമ ബിരുദ ധാരിയും ചിലര്‍ ഇംഗ്ലണ്ടിലും ആസ്‌ത്രേല്യയിലും വിദ്യാഭ്യാസം സിദ്ധിച്ചവരുമാണെന്ന് പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയവര്‍ധനെ പറഞ്ഞു. ഒരാള്‍ പഠിച്ചത് യു കെയിലാണ്. പിന്നീട് ആസ്‌ത്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

ഒരു സ്ത്രീ അടക്കം ഒന്‍പത് പേരാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീലങ്കയില്‍ ആക്രമണം നടത്തിയത്. ഇതില്‍ എട്ടു പേരെയും തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ ്വ്രത്തങ്ങള്‍ വ്യക്തമാക്കി. ഇവരെല്ലാം ലങ്കന്‍ നിവാസികളാണെങ്കിലും ഇവരുടെ വിദേശ ബന്ധം അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 359 പേരാണ് ഇതുവരെ ഭീകരവാദികളുടെ ചോരക്കളിയില്‍ മരിച്ചത്.

സംഭവത്തില്‍ മരിച്ച 10 ഇന്ത്യക്കാരില്‍ 9 പേരുടെ മൃതദേഹമാണു 4 വിമാനങ്ങളിലായി ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ എത്തിച്ചത്. എസ്.ആര്‍. നാഗരാജ്, എച്ച്. ശിവകുമാര്‍, കെ.ജി. ഹനുമന്ത്രൈയപ്പ, കെ.എം. ലക്ഷ്മിനാരായണ, എം. രംഗപ്പ, വി. തുളസിറാം, എ. മാരെഗൗഡ, എച്ച്. പുട്ടരാജു, ആര്‍. ലക്ഷ്മണ്‍ ഗൗഡ എന്നിവരാണു മരിച്ച 9 പേര്‍.
അതേസമയം, ഇന്റലിജന്‍സ് വീഴ്ചയെ തുടര്‍ന്നാണ് ആക്രമണം നടന്നതെന്നു ശ്രീലങ്കന്‍ സര്‍ക്കാന്‍ സമ്മതിച്ചു. ഭീകരാക്രമണമുണ്ടാകുമെന്ന സൂചന ലഭിച്ചിട്ടും പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ അധികൃതര്‍ വിവരങ്ങള്‍ അറിയിച്ചില്ലെന്നു പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനെ മാധ്യമങ്ങളോടു പറഞ്ഞു. ഭീകരാക്രമണം തടയാന്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പൊലീസ്, സുരക്ഷാസേനകളുടെ തലവന്‍മാരെ നീക്കുന്നതിനെക്കുറിച്ചു പ്രസിഡന്റ് മൈത്രിപാല സിരിസേന ആലോചിക്കുന്നതായും റുവാന്‍ വിജെവര്‍ധനെ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 60 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചാവേര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞ ദിവസം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിനു പിന്നില്‍ നാഷനല്‍ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുല്‍ മില്ലത്ത് ഇബ്രാഹീം എന്നീ സംഘടനകളാണെന്നാണു നേരത്തെ വ്യക്തമാക്കിയിരുന്നത്.