ഗൂഗിള്‍ സിഇഒയ്ക്ക് എത്ര ഫോണുകളുണ്ട്; സുന്ദര്‍പിച്ചൈയുടെ മറുപടിയില്‍ കണ്ണുതള്ളി ടെക് ലോകം

നിങ്ങള്‍ ഒന്നില്‍ കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണോ? എന്നാല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടാകും? സുന്ദര്‍പിച്ചൈ 2021ല്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍പിച്ചൈ ഫോണുകളുടെ എണ്ണത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അഭിമുഖത്തില്‍ പറയുന്ന കണക്കുകള്‍ അനുസരിച്ച് ഈ ടെക് തലവന്‍ 20 ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ പുതിയ ഫോണുകളും താന്‍ പരീക്ഷിക്കാറുണ്ടെന്നും നിരന്തരം ഫോണുകള്‍ മാറ്റാറുണ്ടെന്നും സുന്ദര്‍പിച്ചൈ അഭിമുഖത്തില്‍ പറയുന്നു. ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഗൂഗിള്‍ സിഇഒ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഇടയ്ക്കിടെ താന്‍ പാസ്‌വേഡുകള്‍ മാറ്റാന്‍ ശ്രമിക്കാറില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി ടു ഫാക്ടറിനെയാണ് ആശ്രയിക്കുന്നതെന്നും സുന്ദര്‍പിച്ചൈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഇടയ്ക്കിടെ പാസ്‌വേഡുകള്‍ മാറ്റുന്നത് ഓര്‍ത്തുവയ്ക്കാന്‍ പ്രയാസമാണെന്നും അതിനാലാണ് ടു ഫാക്ടര്‍ ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ സിഇഒ പറയുന്നു.