വേണ്ടത്ര സുരക്ഷാ കിറ്റുകള്‍ ഇല്ല: നഗ്നരായി ജോലി ചെയ്ത് ഡോക്ടര്‍മാരുടെ പ്രതിഷേധം

കോവിഡ് രോഗികളെ പരിശോധിക്കാന്‍ മതിയായ സുരക്ഷാ കിറ്റുകള്‍ ലഭ്യമാക്കാത്തതില്‍ വ്യത്യസ്ത പ്രതിഷേധവുമായി ജര്‍മ്മനിയിലെ ഡോക്ടര്‍മാര്‍. നഗ്നരായി രോഗികളെ പരിശോധിച്ചാണ് ജര്‍മ്മനിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ പ്രതിഷധം അറിയിച്ചത്. വ്യക്തി സുരക്ഷ വസ്ത്രങ്ങള്‍ പോലും ഇല്ലാതെ എത്രത്തോളം മോശമാണ് തങ്ങളുടെ സ്ഥിതിയെന്ന് അധികൃതരെ അറിയിക്കാന്‍ വേണ്ടിയാണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

സുരക്ഷാ ഉപകരണങ്ങളില്ലാതെ കോവിഡ് രോഗികളെ പരിചരിക്കുന്നത് ജീവന് ഭീഷണിയാണ്. അതിനാല്‍ എത്രയും വേഗം കാര്യമായ നടപടി സ്വീകരിക്കമെന്നുമുള്ള മാസങ്ങളായുള്ള ആവശ്യം അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫയല്‍, ടോയ്‌ലറ്റ് റോള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് നാണം മറച്ചാണ് ഡോക്ടര്‍മാര്‍ ചിത്രങ്ങളെടുത്തത്. നേരത്തെ, ഫ്രാന്‍സിലും ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തിയിരുന്നു.

German doctors pose naked in protest at PPE shortages | World news ...

Read more

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ വെച്ചു നോക്കുമ്പോള്‍ ജര്‍മ്മനിയിലെ സ്ഥിതി മെച്ചമാണ്. 1.60 ലക്ഷത്തോളം പേരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും 6314 പേര്‍ മാത്രമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിരക്കാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പതിയെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. എന്നാല്‍ ഇളവുകള്‍ക്ക് പിന്നാലെ ദിവസങ്ങള്‍ക്കകം കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ജര്‍മ്മനി.