ടേക്ക് ഓഫിനിടെ വിമാനത്തിൻ്റെ എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് ബോയിങ് വിമാനം തിരിച്ചിറക്കി. ഡെൻവർ അന്താരാഷ്‌ട വിമാനത്താവളത്തിൽനിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനമാണ് എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം 10,300 അടി പറന്നുയർന്ന ശേഷമാണ് തിരിച്ചിറക്കിയത്.
135 യാത്രക്കാരും ആറ് ജീവനക്കാരുമായി ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പോയതായിരുന്നു ബോയിംഗ് വിമാനം. വിമാനത്തിലെ എഞ്ചിൻ കൗലിംഗ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അടർന്ന് വീണ് വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എൻജിൻ്റെ പുറംഭാഗം കാറ്റിൽ ഇളകിപ്പറക്കുന്ന ദൃശ്യങ്ങൾ യാത്രക്കാരെടുത്ത വീഡിയോ ദൃശ്യങ്ങളിൽ കാണാം.
Southwest Airlines Flight 3695 pic.twitter.com/M5fsyAQ2fZ
— Bvrtender (@bvrtender) April 7, 2024
Read more
യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ തങ്ങൾക്ഷമ ചോദിക്കുന്നുവെന്ന് എയർലൈൻസ് അറിയിച്ചു. എന്തിരുന്നാലും തങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർലൈൻസ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ യുഎസ് എയർലൈൻ റെഗുലേറ്റർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ വാതിൽ പറന്നുപോയതിനെ തുടർന്ന് ജനുവരി അഞ്ചിന് ബോയിങ് 737-800 വിമാനം തിരിച്ചിറക്കിയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.