വന്യജീവിസങ്കേതം സന്ദര്‍ശിക്കാനെത്തിയവരുടെ കാറിനുമേല്‍ കയറിയിരുന്ന് കാട്ടാന; വീഡിയോ കാണാം

തായ്‌ലന്‍ഡിലെ ഖാവോ യായ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും. വന്യജീവിസങ്കേതം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളുടെ കാറിനുമുകളില്‍ കാട്ടാന കയറിയിരിക്കുന്നതാണ് വീഡിയോ ദൃശ്യത്തില് കാണിക്കുന്നത്. സന്ദര്‍ശകരോട് ആക്രമസ്വഭാവം സാധാരണയായി പുലര്‍ത്താത്ത മുപ്പത്തഞ്ച് വയസ്സുള്ള ഡ്യുവ എന്ന കാട്ടുകൊമ്പന്റെ വില്ലത്തരത്തിലാണ് കാറ് കുടുങ്ങിയത്.കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വന്യജീവികളെ കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന നിര്‍ദേശം നല്‍കിയാണ് ഖാവോ യായ് വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകരെ കടത്തിവിടാറുള്ളത്. റോഡിന് സമീപം എത്തിയ കാട്ടുകൊമ്പന്‍ ആദ്യം കാറിനെ തൊട്ടുരസി നില്‍ക്കുകയും പിന്നീട് കാറിന് മുകളിലേക്ക് കയറി ഇരിക്കുകയുമായിരുന്നു. മുകളിലേക്ക് കാട്ടാന കയറി ഇരുന്ന സമയത്ത് ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്തു. ചില സീസണുകളില്‍ സഞ്ചാരികളോട് അടുത്ത് ആന പെരുമാറാറുണ്ടെന്ന് വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറയുന്നു

വന്യജീവികളില്‍ നിന്ന് 30 മീറ്റര്‍ അകലം പാലിച്ചേ വാഹനം നിര്‍ത്താവൂയെന്ന് അധികൃതര്‍ സഞ്ചാരികള്‍ക്ക് സാധരണയായി നിര്‍ദ്ദേശം നല്‍കാറുണ്ട്. ചിത്രമെടുക്കാനോ വീഡിയോ എടുക്കാനോ വാഹനങ്ങള്‍ വന്യജീവികളുടെ അടുത്ത് നിര്‍ത്തിയതാവാം ഈ സംഭവത്തിന് കാരണമെന്നാണ് വന്യജീവി സങ്കേതം അധികൃതര്‍ പറയുന്നു. വിനോദസഞ്ചാരികളെത്തുമ്പോള്‍ മിക്കവാറും ഡ്യുവ നിരത്തുകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറയുന്നു.

വീഡിയോ കാണാം