ഫിലിപ്പീൻസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദുരന്തത്തിൽ 69 ജീവൻ നഷ്ടപ്പെടുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് നിരവധി നഗരങ്ങളിൽ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഏകദേശം 90,000 ആളുകൾ വസിക്കുന്ന തീരദേശ നഗരമായ ബോഗോയിൽ നിന്ന് 17 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സെൻട്രൽ ഫിലിപ്പീൻസിലെ സിറ്റി ഓഫ് ബോഗോ, സാൻ റെമിജിയോ, ടാബുലാൻ, മെഡിലിൻ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നിലവിൽ ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റർ അകലെയുള്ള ബോഗോ നഗരവും ദുരന്ത ബാധിത മേഖലയായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. ബോഗോ നഗരത്തിൽ മാത്രം 19 പേർ മരിക്കുകയും 119 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Read more
സാൻ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോൾ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇതിനെ തുർന്ന് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.







