ദക്ഷിണാഫ്രിക്കയിലെ ബാറില്‍ വെടിവെയ്പ്; 15 മരണം

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ബാറിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ മൂന്നുപേരുടെ നില അതീവഗുരുതരമാണ്.

ഇന്നലെ രാത്രി വാനിലെത്തിയ അക്രമിസംഘം ബാറിനുളളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രപ്രഹരശേഷിയുളള തോക്കുകള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.