പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു.
പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിൽ കാലയളവിൽ പരമോന്നത നേതാവിൻ്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാൻ അറിയിച്ചു. ഖമനേയിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ് അയത്തൊള്ള അറാഫി.
അമേരിക്കൻ താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് പുതിയ കമാൻഡർ ഇൻ ചീഫിനെയും ഇറാൻ നിയമിച്ചു. മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്.
Read more
ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചത്. ഇറാനും അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുന്നതിനിടെയാണ് നിയമനം.







