ഇറാന്റെ ആക്രമണം: ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; പ്രവാസികള്‍ക്ക് തിരിച്ചടി

ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ് റഡാര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല

. ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണത്തെതുടര്‍ന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്‌ളൈ ദുബായ് അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു..

Read more

താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം എക്സില്‍ കുറിച്ചു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു.. ആറ് മിസൈലുകള്‍ വിക്ഷേപിച്ചതായാണ് പ്രാഥമിക വിവരം. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരരോട് വീടിനുള്ളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു. ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്.