'ഞാൻ മറ്റ് സ്ത്രീകളെ തൊടാറില്ല, മതനിയമപ്രകാരം അന്യസ്ത്രീകളെ തൊടാൻ പാടില്ല'; പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയെ അപമാനിച്ചതിൽ ഉസ്ബെക്ക് ഗ്രാൻഡ് മാസ്റ്ററുടെ വിശദീകരണം

ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്ററും പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയെ അപമാനിച്ചതിൽ ഉസ്ബെക്ക് ഗ്രാൻഡ് മാസ്റ്ററുടെ വിശദീകരണം. താൻ മറ്റ് സ്ത്രീകളെ തൊടാറില്ലെന്നും മതനിയമപ്രകാരം അന്യസ്ത്രീകളെ തൊടാൻ പാടില്ലെന്നുമാണ് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാകുബോവ് വിശദീകരിച്ചത്. പ്രഗ്നാനന്ദയുടെ സഹോദരികൂടിയായ ആർ വൈശാലിയെ അപമാനിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടയിൽ ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയെങ്കിലും യാകുബോവ് നിരസിക്കുകയായിരുന്നു. എന്നാൽ താൻ അനാദരവ് കാണിച്ചില്ലെന്നും മതപരമായ കാരണത്താലാണ് കൈകൊടുക്കാൻ തയ്യാറാവാതിരുന്നതെന്നും ഉസ്ബെക്ക് താരം പ്രതികരിച്ചു. വൈശാലിയോടും ഇളയ സഹോദരൻ പ്രഗ്നാനന്ദയോടും എല്ലാവിധ ബഹുമാനവും ഉണ്ടെന്നും മതപരമായ കാരണത്താൽ അന്യസ്ത്രീകളെ സ്പർശിക്കാൻ കഴിയില്ലെന്നും അതിനാലാണ് അങ്ങനെ പെരുമാറിയതെന്നും നോദിർബെക് യാകുബോവ് പറഞ്ഞു. തൻ്റെ പെരുമാറ്റം വൈശാലിയെ വിഷമിപ്പിച്ചതിനാൽ ക്ഷമ ചോദിക്കുന്നുവെന്നും നോദിർബെക് യാകുബോവ് കൂട്ടിച്ചേർത്തു. മത്സരത്തിന് മുൻ ഇത് വൈശാലിയെ അറിയിക്കാൻ സാഹചര്യം ഉണ്ടായില്ലെന്നും നോദിർബെക് യാകുബോവ് വിശദീകരിച്ചു.

നോദിർബെക് യാകുബോവിന്റെ വാക്കുകൾ

“വൈശാലിയോടും ഇളയ സഹോദരൻ പ്രഗ്നാനന്ദയോടും എല്ലാവിധ ബഹുമാനവും ഉണ്ട്. എന്നാൽ മതപരമായ കാരണത്താൽ അന്യസ്ത്രീകളെ സ്പർശിക്കാൻ കഴിയില്ല. അതിനാലാണ് അങ്ങനെ പെരുമാറിയത്. തൻ്റെ പെരുമാറ്റം വൈശാലിയെ വിഷമിപ്പിച്ചതിനാൽ ക്ഷമ ചോദിക്കുന്നു. മത്സരത്തിന് മുൻ ഇത് വൈശാലിയെ അറിയിക്കാൻ സാഹചര്യം ഉണ്ടായില്ല”

അതേസമയം 23കാരനായ യാകുബോവ് മുസ്ലിം മതവിശ്വാസിയാണ്. 2019ലാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്. ടാറ്റ ടൂർണമെൻ്റിൽ നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പ് വൈശാലി കൈ നീട്ടുകയും യാകുബോവ് നിരസിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ഹസ്തദാനം നൽകാത്ത നടപടി വലിയ വിവാദങ്ങളും സൃഷ്ടിച്ചു. മത്സരത്തിൽ ഉസ്ബെക്ക് താരം വൈശാലിയോട് പരാജയപ്പെടുകയായിരുന്നു.

Explained: Why Uzbekistan's Nodirbek Yakubboev refused to shake hands with R Vaishali at Tata Steel Chess tournament

Read more