സൗദിയില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍; മോഷ്ടാക്കളുടെ ആക്രമണമെന്ന് പ്രാഥമിക നിഗമനം

സൗദി റിയാദില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഷമീര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ്

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. കാണാതായ വിവരം പൊലീസില്‍ അറിയച്ചപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിയുന്നത്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം.

മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും തുടര്‍ നടപടികള്‍.

Read more

No description available.