യുക്രെയ്‌നിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യന്‍ ആക്രമണം. ഇതാദ്യമായാണ് യുക്രെയ്‌നിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേര്‍ക്ക് റഷ്യ ആക്രമണം നടത്തുന്നത്. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. 800 ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുകരെയ്‌നിലെ ക്യാബിനെറ്റ് കൂടുന്ന ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ സമുച്ചയത്തിന് നേര്‍ക്ക് റഷ്യ ആക്രമണം നടത്തിയത്. തകര്‍ന്ന കെട്ടിടം യുക്രെയ്ന്‍ മന്ത്രിസഭ കൂടുന്ന ഇടമാണെന്നും പല മന്ത്രിമാരുടേയും വസതിയാണെന്ന് കീവ് വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു.
ആദ്യമായി, സര്‍ക്കാര്‍ കെട്ടിടത്തിന് ശത്രു ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു, മേല്‍ക്കൂരയും മുകളിലത്തെ നിലകളും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ പറഞ്ഞു. ‘ഞങ്ങള്‍ കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കും, പക്ഷേ നഷ്ടപ്പെട്ട ജീവന്‍ തിരികെ നല്‍കാനാവില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
യുക്രൈന്‍ സൈനിക ഭരണ മേധാവി തിമര്‍ തകച്ചെങ്കോ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ട കാര്യം സാമൂഹിക മാധ്യമത്തില്‍ കൂടി അറിയിച്ചു. യുക്രൈന്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ആക്രമണത്തിന് അതേ നാണയത്തില്‍ യുക്രെയ്‌നും മറുപടി നല്‍കി. റഷ്യയ്ക്ക് നേരെ യുക്രൈന്‍ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊര്‍ജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈന്‍ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകള്‍ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റഷ്യയിലെ ബ്രസാന്‍സ്‌ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ്‌ലൈന്‍ തകര്‍ന്നതായി യുക്രൈന്‍ ഡ്രോണ്‍ സേനയുടെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി അവകാശപ്പെട്ടു.
Read more
ഡ്രുഷ്ബ എണ്ണപൈപ്പ് ലൈനില്‍ വ്യാപക നാശനഷ്ടമുണ്ടായാതായാണ് വിവരം. 2022ല്‍ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനുശേഷവും, റഷ്യയില്‍ നിന്ന് ഊര്‍ജ്ജ വിതരണങ്ങള്‍ വാങ്ങുന്നത് തുടരുന്ന ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നത് ഈ ട്രാന്‍സിറ്റ് പൈപ്പ്ലൈന്‍ ആണ്.







