'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ഇറാന്‍ നേതൃത്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നെതന്യാഹു ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ എക്‌സ് പേജില്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഇത്.

പോസ്റ്റിനൊപ്പം നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നുവെന്ന തരത്തിലുള്ള ചിത്രവും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇറാന്റെ ആക്രമണങ്ങളില്‍ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം, ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങള്‍ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.