ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

ശ്രീലങ്കന്‍ തീരത്തെ ഇറാന്‍ കപ്പലിന് നേരെ ആക്രമണം. 101 പേരെ കാണാതായും 78 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്്. ഇറാനിയന്‍ കപ്പലില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. കപ്പലില്‍ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് വ്യക്തമാക്കി.

ബുധനാഴ്ച ശ്രീലങ്കന്‍ നാവിക സേന പരിധിയിലെ കടലിലാണ് സംഭവം നടന്നത്, കപ്പല്‍ അപകട സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതായതായും ശ്രീലങ്കന്‍ നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്.

അന്തര്‍വാഹിനിയില്‍ നിന്നുള്ള ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. കപ്പലിന്റെ ഐഡന്റിറ്റി, അതില്‍ ആദ്യം ഉണ്ടായിരുന്ന ആളുകളുടെ എണ്ണം, അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്തര്‍വാഹിനി ആക്രമണത്തിന് ഉത്തരവാദികള്‍ ആരായിരിക്കാം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.