പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് കോവിഡ്

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു.അദ്ദേഹം ഇക്കാര്യം ട്വീറ്റിൽ വ്യക്തമാക്കി. നേരിയ ലക്ഷണങ്ങളോടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം ഉള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്നും പരിശോധിക്കണമെന്നും അമരീന്ദർ അഭ്യർത്ഥിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിംഗിന്റെ ഭാര്യയും പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ പ്രണീത് കൗറിന് അണുബാധ സ്ഥിരീകരിച്ചിരുന്നു. 79 കാരനായ നേതാവ് അടുത്തിടെ പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചിരുന്നു.

പഞ്ചാബ് തിരഞ്ഞെടുപ്പ് ​ ചൂടിലേക്ക്​ പോകുന്നതിനി​ടയിലാണ്​ അമരീന്ദറിന്​ രോഗം സ്ഥിരീകരിച്ചത്. പഞ്ചാബ്​ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന്​ പിന്നാലെ അമരീന്ദർ കോൺഗ്രസ്​ വിടുകയും പുതിയ പാർട്ടിയായ ‘പഞ്ചാബ്​ ലോക്​ കോൺഗ്രസ്​’ ​രൂപീകരിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുമായി ചേർന്നാണ്​ പഞ്ചാബ്​ ലോക്​ കോൺഗ്രസിന്‍റെ മത്സരം. ഫെബ്രുവരി 14നാണ്​ ​ നിയമസഭ തിരഞ്ഞെടുപ്പ് ​. മാർച്ച്​ 10ന്​ ഫലമറിയാം.