ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒപ്പം പൊലീസുകാര്‍ക്ക് ചില ഉപദേശങ്ങളും നല്‍കി മുഖ്യമന്ത്രി. ട്വീറ്റിലാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരണം.
“വികസനം ഇഷ്ടപ്പെടാത്തവര്‍ വംശീയവും സാമുദായികവുമായ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കും. ഈ കലാപങ്ങളുടെ മറവില്‍ അവര്‍ക്ക് രാഷ്ട്രീയ അപ്പം ചുട്ടെടുക്കാന്‍ അവസരം ലഭിക്കും, അതിനാല്‍ അവര്‍ പുതിയ ഗൂഢാലോചനകള്‍ നടത്തും. ഈ ഗൂഢാലോചനകളെക്കുറിച്ച് പൂര്‍ണമായും ജാഗ്രത പുലര്‍ത്തി കൊണ്ട് വികസനവുമായി നമുക്ക് മുന്നോട്ടു പോവേണ്ടതുണ്ട്-അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഹത്രാസ് സന്ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് യോഗി ആദിത്യനാഥിൻറെ ട്വീറ്റ്. ഈ വിഷയത്തില്‍ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ പ്രതികരണം.
जिन्हें विकास अच्छा नहीं लग रहा है, वह जातीय और सांप्रदायिक दंगा भड़काना चाहते हैं।
इन दंगों की आड़ में उन्हें राजनीतिक रोटियां सेंकने का अवसर मिलेगा,इसलिए वे नित नए षड्यंत्र करते हैं,इन षड्यंत्रों के प्रति पूरी तरह आगाह होते हुए हमें विकास की प्रक्रिया को तेजी से आगे बढ़ाना है। pic.twitter.com/vbo7yUgH7H
— Yogi Adityanath (@myogiadityanath) October 4, 2020
സംവാദത്തിലൂടെ ഏത് വലിയ പ്രശ്‌നവും പരിഹരിക്കാവുന്നതാണെന്നും മറ്റൊരു ട്വീറ്റില്‍ യോഗി കുറിച്ചു. സ്ത്രീകളുമായും കുട്ടികളുമായും ദളിത് ആദിവാസികളുമായും ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന പൊലീസ് കുറച്ചു കൂടി സംവേദനക്ഷമതയോടെയും പ്രത്യേക താത്പര്യത്തോടെയും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
संवाद के माध्यम से बड़ी से बड़ी समस्याओं का समाधान सम्भव है।
“नए उत्तर प्रदेश” में संवाद ही समस्त समस्याओं के समाधान का माध्यम है।
पुलिस विभाग को माताओं एवं बहनों से संबंधित विषयों तथा अनुसूचित जाति व जनजाति से जुड़े मुद्दों में अति संवेदनशीलता और सक्रियता रखने की आवश्यकता है।
— Yogi Adityanath (@myogiadityanath) October 4, 2020
യു.പി സര്‍ക്കാരും പൊലീസും ഹാഥ്റസ് കേസിലെ മേല്‍ജാതിക്കാരായ അക്രമികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്ത്രീസുരക്ഷ ഉറപ്പാക്കാത്ത, ക്രമസമാധാനം തകര്‍ന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗി ആദിത്യനാഥിന് അര്‍ഹതയില്ലെന്നും രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്. ഇന്ന് സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോൺഗ്രസ് സത്യഗ്രഹ സമരം ആരംഭിക്കും.
Read more
ഹത്രാസിലെ ദളിത് പെണ്‍കുട്ടി വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 14-നായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് അരിഞ്ഞുമാറ്റി. പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. സെപ്റ്റംബര്‍ 30-ന് ഡല്‍ഹിയിലെ സഫ്ദര്‍ ജങ് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.