പൊലീസ്​-അഭിഭാഷക സംഘർഷം; കോ​ട​തി വ​ള​പ്പി​ൽ വ​നി​താ പൊ​ലീ​സി​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ഡ​ൽ​ഹി തി​സ്​ ഹ​സാ​രി കോ​ട​തി​യി​ലു​ണ്ടാ​യ പൊ​ലീ​സ്​-​അ​ഭി​ഭാ​ഷ​ക സം​ഘ​ർ​ഷ​ത്തി​നി​ടെ വ​നി​ത പൊലീസ്  ഉദ്യോഗസ്ഥയെ മ​ർ​ദ്ദിക്കുകയും തോ​ക്ക്​ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ നോ​ര്‍ത്ത് ഡ​ല്‍ഹി ഡി.​സി.​പി മോ​ണി​ക്ക ഭ​ര​ദ്വാ​ജി​നു ​നേ​രെ​യാ​ണ്​ അ​ഭി​ഭാ​ഷ​ക​രു​ടെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇവരുടെ കെെവശം ഉണ്ടായ തിര നിറച്ച തോ​ക്കും അഭിഭാഷകര്‍ ത​ട്ടി​യെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​ർ ത​യ്യാറാ​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​​​യെ ആ​ക്ര​മി​ക്കു​ന്ന​തിന്റെ​​  കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​ വ​ന്നി​ട്ടു​ണ്ട്​. വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത അ​ഭി​ഭാ​ഷ​ക​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍ അ​ദ്ധ്യ​ക്ഷ രേ​ഖ ശ​ര്‍മ ബാ​ര്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ​ക്ക്​ നോ​ട്ടീ​സ് ന​ല്‍കി. അ​ക്ര​മം ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​രു​ടെ ലൈ​സ​ന്‍സ് ബാ​ര്‍ കൗ​ണ്‍സി​ല്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഏ​ഴു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്​ അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥലം മാ​റ്റി. ഡ​ൽ​ഹി ഹൈ​ക്കോട​തി നി​ർ​ദേ​ശി​ച്ച​തി​​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. അ​തി​നി​ടെ, കോ​ട​തി ബ​ഹി​ഷ്​​ക​രി​ച്ചു​ള്ള അ​ഭി​ഭാ​ഷ​ക സ​മ​ര​ത്തി​നെ​തി​രെ സു​പ്രീം​ കോ​ട​തി രം​ഗ​ത്തു​ വ​ന്നു. ഒ​ഡി​ഷ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​കർ ബ​ഹി​ഷ്​​ക​രി​ച്ചു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കേ​സി​ലാ​ണ്​ ഡ​ൽ​ഹി​യി​ലെ സ​മ​ര​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം ​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ മ​ന​ൻ കു​മാ​ർ മി​ശ്ര​യോ​ട്​ സു​പ്രീം ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്