പശു മോഷ്ടാക്കളെ നടുറോഡില്‍ വെടിവെച്ചിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇടുമെന്ന് അദേഹം പറഞ്ഞു.
ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മോഷ്ടാക്കള്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്. നമ്മള്‍ക്ക് എല്ലാദിവസവും പശുവിന്‍ പാല് കുടിക്കുന്നു. നമ്മള്‍ വാത്സല്യത്തോടയും സ്നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം, പക്ഷേ മോഷണം സംശയിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ താന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിച്ച കാലത്തും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പശുമോഷണം വ്യാപകമായിരുന്നു.
Read more
എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് അങ്ങനെ ഒരു നടപടി ഉണ്ടാകില്ലെന്നും പശു മോഷ്ടാക്കളെ ഉടന്‍ പൂട്ടുമെന്നും മോഷ്ടാക്കള്‍ക്കെതിരെയുള്ള നടപടി കടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.