കോണ്‍ഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെ; ബിജെപിയുടെ രാമനെയല്ല; രാമന്‍ എല്ലാവരുടേയും ദൈവമെന്ന് കര്‍ണാടക മുഖ്യമന്ത്രി

കോണ്‍ഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെയാണെന്നും ബിജെപിയുടെ രാമനെയല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാമന്റെയും സീതയുടേയും ഹനുമാന്റേയും പ്രതിമകള്‍ മഹാദേവപുര ജില്ലയില്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

ലക്ഷ്മണനും സീതയുമില്ലാതെ രാമനില്ല. രാമന്‍ സര്‍വവ്യാപിയാണ്. അയോധ്യയില്‍ മാത്രം ഒതുങ്ങുന്നയാളല്ല രാമന്‍. ശ്രീരാമന്‍ ജനിച്ച ഗ്രാമത്തിലെ ക്ഷേത്രത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.

ഭഗവാന്‍ രാമന്‍ എല്ലാവരുടേയും ദൈവമാണ്. രാമന്‍ ബിജെപിയുടെ മാത്രം ദൈവമല്ല. എല്ലാ ഹിന്ദുകളുടേയും ദൈവമാണ് രാമനെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.