ഭരണഘടന ഉറപ്പാക്കുന്ന സ്വകാര്യത നയത്തില്‍ ഊന്നിപ്പറഞ്ഞ് വാട്‌സാപ്പിനും മെറ്റയ്ക്കും നിര്‍ണായക മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഉള്ള നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്ന് സോഷ്യല്‍ മീഡിയ ഭീമനായ വാട്‌സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്ന് സ്വകാര്യത നയത്തിന്‍ വാട്‌സാപ്പിനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
‘നിങ്ങള്‍ക്ക് പൗരന്മാരുടെ സ്വകാര്യത വെച്ചു കളിക്കാന്‍ കഴിയില്ല. ഇന്ത്യക്കാരുടെ ഡാറ്റയിലെ ഒരു അക്കം പോലും പങ്കിടാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല’ എന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് യുഎസ് കമ്പനിയെ ശാസിച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിന് അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മെറ്റാ, വാട്സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വാട്സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസില്‍ 213.14 കോടി രൂപ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്സാപ്പും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
Read more
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് വിവരങ്ങള്‍ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്‍ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.







